ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിക്കാന്‍ പ്രണബ് മടിച്ചില്ല

Sunday 8 July 2018 12:23 pm IST

നാഗ്‌പൂര്‍: ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി മടി കാണിച്ചില്ലെന്ന് സര്‍സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞു. എബിവിപി സംഘടിപ്പിച്ച പ്രേരണ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തരത്തിലുള്ള ആശയങ്ങളോടും ആര്‍എസ്എസിന് സ്നേഹമാണുള്ളത്. അതിനാലാണ് പ്രണബിനെ ക്ഷണിക്കാന്‍  തയ്യാറായത്. പ്രണബ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. രാജ്യത്തിന്റെ പ്രസിഡന്റായപ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ആര്‍എസ്എസോ,​ പങ്കെടുക്കാന്‍ പ്രണബോ മടി കാണിച്ചിട്ടില്ല. നമ്മളെല്ലാം ഒരു രാജ്യത്തെ ജനങ്ങളാണ് - മോഹന്‍ ഭഗവത് പറഞ്ഞു. 

നാഗ്‌പൂരിലെ ആര്‍‌എസ്‌എസ് ആസ്ഥാനത്ത് ജൂണ്‍ ഏഴിന് നടന്ന സംഘ ശിക്ഷാവര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രണബ് എത്തിയത്. സമ്മേളനത്തില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.