സ്ത്രീപക്ഷ നിലപാട് എടുത്തതിന് വീട്ടമ്മയ്ക്ക് നേരെ സൈബര്‍ ആക്രമണം

Sunday 8 July 2018 12:41 pm IST

ആലപ്പുഴ: സമൂഹമാധ്യമങ്ങളില്‍ സ്ത്രീപക്ഷ നിലപാട് എടുത്തതിന് സൈബര്‍ ആക്രമണം. നടിയെ ആക്രമിച്ച സംഭവത്തില്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്ന അരൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെയാണ് ക്രൂരമായ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. 

അശ്ലീല കുറിപ്പുകളോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ മേല്‍‌വിലാസമായതിനാല്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടി വൈകുമെന്നാണ് പോലീസ് അറിയിക്കുന്നത്. പതിമൂന്ന് വയസുള്ള മകന്റെ ഒപ്പമുള്ള ചിത്രങ്ങളാണ് അശ്ലീല കുറിപ്പുകളോടെ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. ശ്യാം ശ്യാം എന്ന ഐഡിയില്‍ നിന്നുമാണ് ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 

സഹായം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ഗ്രൂപ്പുകളും ഇവരെ ചതിയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അനോണിമസ് കേരള സൈബർ ഹാക്കേഴ്സിൽ അംഗമായാൽ സൈബർ ലോകത്ത് പ്രചരിക്കുന്ന അശ്ലീല ചിത്രം ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ അബദ്ധം പിന്നീടാണ് തിരിച്ചറിഞ്ഞത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ തന്നെയാണ് സഹായ വാഗ്ദാനവുമായി എത്തിയതെന്ന് വീട്ടമ്മ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.