ബിജെപിയുമായി സഖ്യം തുടരുമെന്ന് ജെഡിയു

Sunday 8 July 2018 2:23 pm IST

ന്യൂദല്‍ഹി: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന്​ജെഡിയു നേതാവ്​നിതീഷ്​കുമാര്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ്​സഖ്യം തുടരുമെന്ന​പ്രഖ്യാപനം നിതീഷ്​നടത്തിയത്​. 

സംഖ്യം തുടരണമെന്ന് ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും അംഗീകരിക്കുകയായിരുന്നു. ജെഡിയുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്‍റുമാര്‍, ബീഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ്​ ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തത്​.

17 മുതല്‍ 18 സീറ്റില്‍ വരെ വേണമെന്ന ആവശ്യം ബി.ജെ.പിയോട്​ഉന്നയിക്കാനാണ്​ജെഡിയുവിന്റെ തീരുമാനം. ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളില്‍ മല്‍സരിച്ച്‌​ആറ്​സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കും നല്‍കണമെന്നാണ്​പാര്‍ട്ടിയുടെ അഭിപ്രായം. തുടര്‍ ചര്‍ച്ചകള്‍ക്കായി നിതീഷ്​ കുമാര്‍ ബിജ.പി ദേശീയ അധ്യക്ഷന്‍ അമിത്​ഷായുമായി കൂടിക്കാഴ്ച നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.