അമേരിക്ക - കൊറിയ ബന്ധം വഷളാകുന്നു

Sunday 8 July 2018 2:50 pm IST

പ്യോങ്‌യാങ്: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. ആണവ നിരായുധീകരണത്തില്‍ അമേരിക്ക അനാവശ്യ തിടുക്കം കാണിക്കുന്നുവെന്ന് ഉത്തര കൊറിയ വെളിപ്പെടുത്തി. ഏകപക്ഷീയമായ നിലപാടാണ് അമേരിക്ക കൈക്കൊള്ളുന്നതെന്നും അത് അംഗീകരിക്കില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ആണവ നിരായൂധീകരണത്തിനായി ഗുണ്ടാസംഘങ്ങള്‍ നടപ്പാക്കുന്ന രീതിയിലാണ് അമേരിക്ക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളുമായി അമേരിക്ക മുന്നോട്ടു വന്നാല്‍ ഉത്തര കൊറിയ അതിനെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ദരിച്ച് വാര്‍ത്താമാധ്യമമായ കെ‌സി‌എന്‍‌എ വ്യക്തമാക്കി. 

സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രം‌പും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആണവ നിരായുധീകരണം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.