യുഎസിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ്

Sunday 8 July 2018 5:52 pm IST

കന്‍സാസ്: യുഎസിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് വെടിയേറ്റ് മരിച്ചത്. 

വെടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനായ ശരത്.കന്‍സാസ് മിസൗറി സര്‍വകലാശാലയില്‍നിന്ന് സ്‌കോളർഷിപ്പ് ലഭിച്ചാണ് കഴിഞ്ഞ ജനുവരിയില്‍ ശരത് യുഎസില്‍ എത്തിയത്. 

അതേസമയം, സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം കന്‍സാസ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുകയും പ്രതിഫലമായി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.