അനധികൃത നിര്‍മാണം: സല്‍മാനും കുടുംബത്തിനും നോട്ടീസ്

Monday 9 July 2018 2:36 am IST

മുംബൈ: അനധികൃത നിര്‍മാണത്തിന് വിശദീകരണം ആവശ്യപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാന് മഹാരാഷ്ട്ര വനം വകുപ്പിന്റെ നോട്ടീസ്. പനവേലിലെ ഭൂമിയില്‍ അനധികൃതമായി ഫാംഹൗസ് നിര്‍മിക്കുന്നു എന്ന പരാതിയിലാണ് നോട്ടീസ്. പനവേലിന് അടുത്തുള്ള ജില്ലയായ റായ്ഗഡില്‍ ഭൂമിയുള്ള പ്രവാസിയാണ് പരാതി നല്‍കിയത്. 

ഏഴു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. സല്‍മാന്‍, സഹോദരിമാരായ അര്‍പ്പിത, അല്‍വിര, സഹോദരന്മാരായ അര്‍ബാസ്, സൊഹൈല്‍, അമ്മ ഹെലന്‍ എന്നിവരുടെ പേരിലാണ് വനംവകുപ്പിന്റെ നോട്ടീസ്. പനവേലിലെ വജാപുര്‍ എന്ന പ്രദേശത്ത് അര്‍പ്പിത ഫാംസ് എന്ന പേരിലാണ് നിര്‍മാണം ആരംഭിച്ചത്. ഫോറസ്റ്റ് ആക്ടിനു വിരുദ്ധമാണ് നിര്‍മാണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ എല്ലാ വകുപ്പുകളിലും നിന്ന് അനുവാദം വാങ്ങിയാണ് നിര്‍മാണം ആരംഭിച്ചതെന്ന് സല്‍മാന്റെ അച്ഛന്‍ സലിം ഖാന്‍ പറഞ്ഞു. നോട്ടീസ് ലഭിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.