സക്കീര്‍ നായിക്ക് മഹാതിറിനെ കണ്ടു

Monday 9 July 2018 2:38 am IST

ക്വലാംലംപുര്‍: ഭീകരപ്രവര്‍ത്തനത്തിനു പ്രോത്സാഹനം നല്‍കിയ കുറ്റത്തിന് ഇന്ത്യയില്‍ നിയമ നടപടി നേരിടുന്ന സക്കീര്‍ നായിക്ക് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനെ സന്ദര്‍ശിച്ചു. സക്കീര്‍ നായിക്കിനെ ഇന്ത്യക്കു വിട്ടു തരില്ല എന്ന് മലേഷ്യ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യയുടെ ആവശ്യം നിരാകരിച്ചത് മലേഷ്യയിലെ ഭരണ കക്ഷിയായ പകാതന്‍ പരാപന്‍ സഖ്യത്തിന്റെ രാഷ്ട്രീയ നീക്കമായാണ് കരുതുന്നത്. ഇസ്ലാമിക മതപ്രഭാഷകന്‍ എന്ന നിലയിലാണ് സക്കീറിനെ കാണുന്നതെന്നാണ് മലേഷ്യ വ്യക്തമാക്കിയത്. മഹാതിരും സക്കീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

മലേഷ്യയില്‍ സ്ഥിരം പൗരത്വമുള്ള സക്കീര്‍ രാജ്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ നടപടിയെടുക്കാനാവൂ എന്നാണ് ഇന്ത്യയുടെ ആവശ്യത്തോട് പ്രധാനമന്ത്രി മഹാതിര്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.