ടിപ്പറുകളുടെ മരണപ്പാച്ചില്‍

Monday 9 July 2018 2:50 am IST

ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി അമിതവേഗതയില്‍ സ്‌കൂള്‍ സമയത്ത് ഇപ്പോഴും പലയിടങ്ങളിലും ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തുകയാണ്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ നൂറില്‍പരം ക്വാറികളിലും ക്രഷറുകളിലും എംസാന്റ് യൂണിറ്റുകളില്‍ നിന്നും അനേകം ടിപ്പര്‍ ലോറികളാണ് സ്‌കൂള്‍ സമയങ്ങളിലും സര്‍വ്വീസ് നടത്തുന്നത്. ട്രിപ്പിനനുസരിച്ച് കൂടുതല്‍ കമ്മീഷന്‍ ലഭിക്കുമെന്നതിനാല്‍ അമിത വേഗതയിലാണ് ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്നത്. ഇതുമൂലം നിരവധി അപകടങ്ങളുമുണ്ടാകുന്നുണ്ട്. പലപ്പോഴും മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ടാണ് ഡ്രൈവര്‍മാര്‍ ഈ സമയങ്ങളിലും സര്‍വ്വീസ് നടത്തുന്നത്. 

രാവിലെ ഒന്‍പതു മുതല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെയും ടിപ്പര്‍ലോറികള്‍ സര്‍വിസ് നടത്തരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും തന്നെ നടപ്പാകുന്നില്ല. പലപ്പോഴും പോലീസും ഇവര്‍ക്ക് ഒത്താശ നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുമുണ്ട്.

കാര്‍ത്തിക, ഏറ്റുമാനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.