കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍; സംവിധായകന്‍ മോശമായി പെരുമാറിയെന്ന് നടി നിഷ സാരംഗ്

Monday 9 July 2018 2:55 am IST

കൊച്ചി: പ്രമുഖ ചാനലിലെ ഉപ്പും മുളകും എന്ന വിനോദ പരിപാടിയുടെ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയിയെന്ന് നടി നിഷ സാരംഗ്. പരിപാടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷയുടെ വെളിപ്പെടുത്തല്‍ സിനിമാ-സീരിയല്‍ മേഖലയില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ്. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടു.

ലൈംഗികതയ്ക്ക്  ക്ഷണിച്ചുവെന്നും നിരസിച്ചതിന്റെ പേരില്‍ തന്നെ സീരിയലില്‍ നിന്നു മാറ്റിയെന്നുമാണ് നടി വെളിപ്പെടുത്തിയത്. സീരിയലിന്റെ ഏതാനും ഭാഗങ്ങളിലായി നിഷാ സാരംഗിനെ കാണാനില്ലായിരുന്നു. നടന്‍ മമ്മൂട്ടി, നിഷയെ വിളിച്ച് താരസംഘടനയായ അമ്മയുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സീരിയല്‍ സംവിധായകന്‍ ആര്‍.  ഉണ്ണികൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഉത്തരവിട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.