ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുബത്തെ മന്ത്രിമാര്‍ വട്ടവടയിലെത്തി സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം രാജ്യസഭ എംപിയായ സുരേഷ് ഗോപി എത്തിയതിന് പിന്നാലെയാണ് ജോയിസ് ജോര്‍ജ് എംപി ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തിയത്.
വട്ടവട ഗ്രാമപഞ്ചായത്തിലെ മോഡല്‍ വില്ലേജിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇന്നലെ നേതാക്കള്‍ എത്തിയത്. മന്ത്രിമാരായ എ.കെ. ബാലന്, എം.എം. മണി, എംഎല്‍എമാരായ എസ്. രാജേന്ദ്രന്, സുരേഷ് കുറപ്പ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. അഭിമന്യൂവിന്റെ രക്ഷിതാക്കളെയും സഹോദരങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു. ഇടുക്കി എംപി അടക്കമുള്ളവര്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും സ്ഥലത്ത് എത്താത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: