സ്പാനിഷ് കോച്ച് ഹെയ്‌റോ രാജിവച്ചു

Monday 9 July 2018 3:06 am IST

മാഡ്രിഡ്: സ്പാനിഷ് മുഖ്യ പരിശീലകന്‍ ഫെര്‍ണാന്‍ഡോ ഹെയ്‌റോ രാജിവച്ചു. ലോകകപ്പില്‍ ടീമിന്റെ പ്രകടനം മോശമായ സാഹചര്യത്തിലാണ് രാജി. ലോകകപ്പിന്റെ തലേ ദിവസം ജൂലന്‍ ലോപേടെഗിയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഹെയ്‌റോ സ്പാനിഷ് ടീമിന്റെ കോച്ചായി ചുമതലയേറ്റത്.

ഹെയ്‌റോയുടെ കീഴില്‍ സ്‌പെയിന്‍ ലോകകപ്പില്‍ നാലു മത്സരങ്ങള്‍ കളിച്ചു. പ്രീ ക്വാര്‍ട്ടറില്‍ റഷ്യയോട് ഷൂട്ടൗട്ടില്‍ തോറ്റു.ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് റയല്‍ മാഡ്രിഡിന്റെ കോച്ചാകുമെന്ന് ജൂലന്‍ ലോപേടഗെി പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്പനിഷ് ടീം കോച്ചിന്റെ പദവിയില്‍ നിന്ന് നീക്കം ചെയ്തത്. ലോകകപ്പില്‍ നിന്ന് സ്‌പെയിന്‍ പുറത്തായതിന് പിന്നാലെ ആന്ദ്രെ ഇനിയേസ്റ്റ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.