ബാലഗോകുലം സംസ്ഥാന സമ്മേളനം; പൂര്‍വകാല പ്രവര്‍ത്തകര്‍ സംഗമിച്ചു

Monday 9 July 2018 3:02 am IST

കോഴിക്കോട്: ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൂര്‍വകാല പ്രവര്‍ത്തകര്‍ ഒത്തുകൂടി. ബാലഗോകുലം കോഴിക്കോട് മഹാനഗരം ജില്ലാ അധ്യക്ഷന്‍ എ.കെ. പത്മനാഭന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. 

ബാലഗോകുലം പ്രവര്‍ത്തനം നടന്ന കേന്ദ്രങ്ങളില്‍ ഗോകുല ഗ്രാമങ്ങള്‍ ആവിഷ്‌കരിക്കാനും കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിക്കാനും ബാലഗോകുലത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി. രാജന്‍ പ്രഭാഷണം നടത്തി. കുട്ടികളുടെ അഭിരുചികളെ അട്ടിമറിക്കുന്ന സാഹചര്യം നേരിടാന്‍ കഴിയണം. ബാല്യത്തിന്റെ നൈസര്‍ഗികതയെ നിലനിര്‍ത്തിക്കൊണ്ടുള്ള വളര്‍ച്ചയാണ് ആവശ്യം. ഇതിനുള്ള വിദ്യാഭ്യാസമാണ് ബാലഗോകുലം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മയില്‍പ്പീലി പത്രാധിപര്‍ സി.കെ. ബാലകൃഷ്ണന്‍, പി.കെ. ശശിധരന്‍, കെ.കെ. ശ്രീലാസ് എന്നിവര്‍ സംസാരിച്ചു. 

ഉച്ചയ്ക്ക് ശേഷം നടന്ന മാതൃശക്തി സമ്മേളനം ''വന്ദേമാതരം - 18'' പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കോഴിക്കോട് കേന്ദ്രം ഡയറക്ടര്‍  ബ്രഹ്മകുമാരി ജലജാബഹന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. 

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അധ്യക്ഷ പത്മിനി നമ്പ്യാര്‍ അധ്യക്ഷയായി. ഡോ. ആശാ ഗോപാലകൃഷ്ണന്‍, ജയശ്രീ ഗോപീകൃഷ്ണന്‍, രജനി സുരേഷ്, മഞ്ജുള രവീന്ദ്രന്‍, ബിന്ദു ഉദയകുമാര്‍, ശോഭ സുരേന്ദ്രന്‍, ബിന്ദു അനൂപ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോട്ടൂളി സരസ്വതി വിദ്യാനികേതന്‍ അവതരിപ്പിച്ച പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം, ഉണര്‍ത്തുപാട്ട് എന്നിവയും ഉണ്ടായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.