നീലിറ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം

Monday 9 July 2018 3:02 am IST

കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്/ശാസ്ത്രബിരുദമോ മാസ്‌റ്റേഴ്‌സ് ഡിഗ്രിയോ ഉള്ളവര്‍ക്ക് ഐടി/ഇലക്‌ട്രോണിക്‌സ് വ്യവസായ മേഖലയില്‍ തൊഴില്‍ നേടാന്‍ അനുയോജ്യമായ വിവിധ പിജി ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാം. കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) കോഴിക്കോട് ആണ് പഠനാവസരമൊരുക്കുന്നത്.

2018 ഓഗസ്റ്റ്/സെപ്റ്റംബര്‍/ഒക്‌ടോബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ- പൂര്‍ണ വിവരങ്ങള്‍ http://nielit.gov.in/calicut- ല്‍ ലഭ്യമാണ്.

$ പിജി ഡിപ്ലോമ ഇന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്: 24 ആഴ്ചത്തെ ഫുള്‍ടൈം കോഴ്‌സാണിത്. 2018 സെപ്റ്റംബര്‍ 18 ന് ആരംഭിക്കും. സിസ്റ്റം പരിപാലിക്കുന്നതിനാവശ്യമായ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി നോളഡ്ജ് ലഭ്യമാകുന്നതോടൊപ്പം നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ്, വിന്‍ഡോസ് ആന്റ് ലിനക്‌സ്, അഡ്വാന്‍സ്ഡ് ലിനക്‌സ് സര്‍വ്വര്‍, വെര്‍ച്വലൈസേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍, സെക്യൂരിറ്റി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. പ്രോജക്ട് വര്‍ക്കുമുണ്ട്. കോഴ്‌സ് ഫീസ് 70,800 രൂപ. രണ്ട് ഗഡുക്കളായി ഫീസ് അടയ്ക്കാം. ആകെ 40 സീറ്റുകള്‍. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക്/എംഎസ്‌സി/ബിഎസ്‌സി (ഐടി)/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/എംസിഎ. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 6 വരെ സ്വീകരിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്ലൗഡ് എന്‍ജിനീയറാകാന്‍ അര്‍ഹതയുണ്ട്.

$ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റാ അനലിറ്റിക്‌സ്: 16 ആഴ്ചത്തെ കോഴ്‌സ് സെപ്റ്റംബര്‍ 17 ന് ആരംഭിക്കും. ബിഗ് ഡാറ്റാ അനലിറ്റിക്‌സ് ഓപ്പറേഷന്‍, മെഷ്യന്‍ ലേണിംഗ് സൊലൂഷന്‍സ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. പ്രാവീണ്യം നേടുന്നവര്‍ക്ക് ഡാറ്റാ എന്‍ജിനീയറാകാം. കോഴ്‌സ് ഫീസ് 47200  രൂപ. ആകെ 40 സീറ്റുകള്‍. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക്/എംഎസ്‌സി/ബിഎസ്‌സി/ത്രിവത്‌സര ഡിപ്ലോമ (ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്), എംസിഎ/ബിസിഎ/പിജിഡിസിഎ. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 5 വരെ സ്വീകരിക്കും. യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചാണ് സെലക്ഷന്‍.

$ പിജി ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി: 24 ആഴ്ച. സെപ്റ്റംബര്‍ 17 ന് ആരംഭിക്കും. സിസ്റ്റം സെക്യൂരിറ്റി, നെറ്റ്‌വര്‍ക്ക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, ക്രിപ്‌ടോഗ്രഫി ആന്റ് നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി, മൊബൈല്‍ വയര്‍ലസ് സെക്യൂരിറ്റി, ഡേറ്റാ ബേസ് വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും. പ്രാക്ടിക്കല്‍ പ്രോജക്ട് വര്‍ക്കുമുണ്ട്. കോഴ്‌സ് ഫീസ് 70800 രൂപ. രണ്ട് ഗഡുക്കളായി അടയ്ക്കാം. ആകെ 40 സീറ്റുകള്‍. യോഗ്യത: ഡിപ്ലോമ ഇന്‍ ഐടി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/ഐടിയില്‍ ബിരുദം അല്ലെങ്കില്‍ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍). യോഗ്യതാപരീക്ഷയുടെ മെരിറ്റ് പരിഗണിച്ചാണ് സെലക്ഷന്‍. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 6 വരെ സ്വീകരിക്കും.

$ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 12 ആഴ്ച. ഒക്‌ടോബര്‍ 15 ന് ആരംഭിക്കും. കൃത്രിമബുദ്ധിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന സോഫ്റ്റ്‌വെയര്‍, മെഷ്യന്‍ േലണിംഗ്, നാച്ച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് മുതലായ പഠനമാണ്. കോഴ്‌സ് ഫീസ് 41300 രൂപ. ആകെ 30 സീറ്റുകള്‍. യോഗ്യത: ബിഇ/ബിടെക്/ബിഎസ്‌സി (ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)/ബിസിഎ/ത്രിവത്‌സര ഡിപ്ലോമ (ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)/പിജിഡിസിഎ. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് നോളഡ്ജ് ഉണ്ടായിരിക്കണം. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 29 വരെ സ്വീകരിക്കും.

$ പിജി ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍: 24 ആഴ്ച. ഓഗസ്റ്റ് 27 ന് ആരംഭിക്കും. എംബഡഡ് സിസ്റ്റം ഹാര്‍ഡ്‌വെയര്‍/സോഫ്റ്റ്‌വെയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ ഓഫ് മൈക്രോകണ്‍ട്രോളേഴ്‌സ്, എആര്‍എം പ്രോസസേഴ്‌സ്, എംബഡഡ് പ്രോഡക്ട് ഡിസൈന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. പ്രോജക്ട് വര്‍ക്കുമുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് ഇലക്‌ട്രോണിക്‌സ്/എംബഡഡ് സിസ്റ്റം മേഖലയിലാണ് തൊഴില്‍സാധ്യത. കോഴ്‌സ് ഫീസ് 82600 രൂപ. രണ്ട് ഗഡുക്കളായി അടയ്ക്കാം. ആകെ 40 സീറ്റുകള്‍. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ബയോമെഡിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംഎസ്‌സി (ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി). യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അപേക്ഷ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. യോഗ്യതാ പരീക്ഷയുടെ മെരിറ്റ്, ഓണ്‍ലൈന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഓഗസ്റ്റ് 1, 2, 6, 7, 13, 14, 15 തീയതികളിലാണ് ടെസ്റ്റ്. ഈ തീയതികളിലൊന്നില്‍ ടെസ്റ്റില്‍ പങ്കെടുക്കാം. സെലക്ട് ചെയ്യുന്നവരെ ഇ-മെയിലില്‍ അറിയിക്കും.

$ പിജി ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ ഇന്‍ഡസ്ട്രി: 24 ആഴ്ച. ഓഗസ്റ്റ് 27 ന് ആരംഭിക്കും. എംബഡഡ് ഡിസൈന്‍ ഇന്‍ഡസ്ട്രിക്കാവശ്യമായ സാങ്കേതിക നൈപുണ്യമാണ് ഈ കോഴ്‌സിലൂടെ ലഭിക്കുക. എംബഡഡ് മൈക്രോ കണ്‍ട്രോളേഴ്‌സ്, ലിനക്‌സ് പോര്‍ട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് പ്രോഗ്രാമിംഗ് ടൂള്‍സ്, മെഷ്യന്‍ ലേണിംഗ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. പ്രോജക്ട് വര്‍ക്കുമുണ്ട്. കോഴ്‌സ് ഫീസ് 82600 രൂപ. ഗഡുക്കളായി ഫീസ് അടയ്ക്കാം. ആകെ 20 സീറ്റുകള്‍. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ബയോമെഡിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി) അല്ലെങ്കില്‍ എംഎസ്‌സി ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി) അല്ലെങ്കില്‍ എംസിഎ. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. യോഗ്യതാ പരീക്ഷയുടെ മെരിറ്റ്, ഓണ്‍ലൈന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

$ പിജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സിസ്റ്റം ഡിസൈന്‍: 24 ആഴ്ച. സെപ്റ്റംബര്‍ 24 ന് ആരംഭിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 8 വരെ സ്വീകരിക്കും. ഓട്ടോമേഷന്‍ എന്‍ജിനീയറാകാന്‍ അനുയോജ്യമായ കോഴ്‌സില്‍ ഡാറ്റാ അക്വിസിഷന്‍ സിസ്റ്റംസ്, ഇന്‍ഡസ്ട്രിയല്‍ ഡാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഡസ്ട്രിയല്‍ ഡ്രൈവ്‌സ് ആന്റ് റോബോട്ടിക് ഓട്ടോമേഷന്‍ സിസ്റ്റം ഡിസൈന്‍ മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. പ്രോജക്ട് വര്‍ക്കുമുണ്ട്. കോഴ്‌സ് ഫീസ് 82600 രൂപ. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക് (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/കെമിക്കല്‍ എന്‍ജിനീയറിംഗ്/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ (ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/മെക്കാട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്). ആകെ 50 സീറ്റുകള്‍. സെപ്റ്റംബര്‍ 17 ന് മുമ്പ് അഡ്മിഷന്‍ നേടണം.

$ പിജി ഡിപ്ലോമ ഇന്‍ വിഎല്‍എസ്‌ഐ ആന്റ് എംബഡഡ് ഹാര്‍ഡ്‌വെയര്‍ ഡിസൈന്‍: 6 മാസം. ഓഗസ്റ്റ് 27 ന് ആരംഭിക്കും. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 25 വരെ സ്വീകരിക്കും. അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ ഡിസൈന്‍, എംബഡഡ് പ്രോഡക്ട് ഡിസൈന്‍ മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. കോഴ്‌സ് ഫീസ് 82600 രൂപ. രണ്ട് ഗഡുക്കളായി ഫീസ് അടയ്ക്കാം. ആകെ 40 സീറ്റുകള്‍. യോഗ്യത- എംഇ/എംടെക്/ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഐടി, ബയോമെഡിക്കല്‍, മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, മെക്കാട്രോണിക്‌സ്), എംഎസ്‌സി (ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്). യോഗ്യതാ പരീക്ഷയുടെ മെരിറ്റ് പരിഗണിച്ചാണ് സെലക്ഷന്‍.

അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്കെല്ലാം മിതമായ നിരക്കില്‍ ഹോസ്റ്റല്‍, മെസ് സൗകര്യം ലഭ്യമാകും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍ സൗജന്യങ്ങളുണ്ട്. എല്ലാ കോഴ്‌സുകളുടെയും സമഗ്ര വിവരങ്ങള്‍ http://nielit.gov.in/calicut-  ല്‍ ലഭിക്കും. ഇ-മെയില്‍:crmg@calicut.nielit.in.. ഫോണ്‍: 0495-2287266. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവും ലഭ്യമാകും.

വൈശാഖ് ജി. നായര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.