കശ്മീരിൽ സൈന്യം ഭീകരനെ വധിച്ചു

Monday 9 July 2018 10:03 am IST

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ സൈന്യം ഭീകരനെ വധിച്ചു. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദിയെ വധിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ടുദിവസവും തിരച്ചില്‍ നടത്തിയെങ്കിലും തീവ്രവാദികളെ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍, ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും നടത്തിയ തിരച്ചിലിലാണ് തീവ്രാവദികളുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.