കശ്മീരിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ സഹോദരന്‍ ഭീകര സംഘടനയിൽ ചേർന്നു

Monday 9 July 2018 10:33 am IST

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. 2012 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇനാമുല്‍ ഹഖിന്റെ സഹോദരന്‍ ഷംസുള്‍ഹഖ് മെഖ്നു (25)​വാണ് ഭീകര സംഘടനയില്‍ചേര്‍ന്നത്. 

കാശ്മീ‌ര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ സാക്കുറയിലുള്ള സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറി ബിരുദ വിദ്യാര്‍ത്ഥിയായ മെഖ്നുവിനെ മേയ് 22 മുതല്‍ കാണാതാകുകയായിരുന്നു. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഡ്രാഗുഡ് ഗ്രാമസ്വദേശിയാണ് ഷംസുള്‍.

മെഖ്നുവിന്റേത് അടക്കമുള്ള ചിത്രങ്ങള്‍ ഹിസ്ബുള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ട്. മുഹമ്മദ് റഫീഖിന്റെ മകനാണ് മെഖ്നുവെന്നും ഇയാളുടെ കോഡ് നാമം ' ബുര്‍ഹാന്‍ സനി ' എന്നാണെന്നും ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്. 

ഷോപ്പിയാന്‍,​ കുല്‍ഗാം,​ അനന്ത്നാഗ് എന്നിവിടങ്ങളില്‍ നിന്ന് 12 പേരും കുപ്‌വാര,​ ഹന്ദ്‌വാര,​ ബാരാമുള്ള എന്നിവിടങ്ങളില്‍ നിന്ന് നാലു പേരും മദ്ധ്യകാശ്‌മീരിലെ ബുഡ്ഗാമില്‍ നിന്ന് ഒരാളും സംഘടനയില്‍ ചേര്‍ന്നതായി ഹിസ്ബുള്‍ അവകാശപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.