ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു

Monday 9 July 2018 11:45 am IST

ലണ്ടന്‍ : ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെ യൂറോപ്യന്‍ യൂണിയന്‍ സഹകരണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതി ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. 2016ലാണ് ഡേവിസ് ബ്രെക്‌സിറ്റ് സെക്രട്ടറിയായ നിയമിതനായത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഡേവിസായിരുന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയോട് ഡേവിസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

നേരത്തെ, മേയുടെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രിസഭാംഗങ്ങള്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കാര്‍ഷികോത്പന്നങ്ങളുടെയും വ്യാവസായികോത്പന്നങ്ങളുടെയും വിപണനത്തിന് പൊതുവായ നിയമാവലി കൊണ്ടുവരണമെന്നാണ് പദ്ധതിയിലൂടെ നിര്‍ദേശിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.