ഇടുക്കിയില്‍ ശക്തമായ മഴ; കൊച്ചി-ധനുഷ്‌കോടി പാതയില്‍ മണ്ണിടിച്ചില്‍

Monday 9 July 2018 11:53 am IST

ഇടുക്കി: സംസ്ഥാനത്ത് പരക്കെ മഴ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. ഞായറാഴ്ച മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം അമ്പലപ്പടിയില്‍ മണ്ണിടിച്ചിലുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇടുക്കി: സംസ്ഥാനത്ത് പരക്കെ മഴ. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. ഞായറാഴ്ച മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപം അമ്പലപ്പടിയില്‍ മണ്ണിടിച്ചിലുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. പാമ്പാറും പെരിയാറുമടക്കമുളള ആറുകളും തോടുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്.  മഹാദേവ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന തുരങ്കം ഹോട്ടലിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് യുവതി ഹോട്ടലിലെ ശുചിമുറിയില്‍ കുടുങ്ങി. രണ്ട് മണിക്കൂര്‍ ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

രാവിലെയുണ്ടായ മഴയിലാണ് പിന്‍വശത്തെ ഉയര്‍ന്ന ഭാഗത്തുനിന്നും ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണത്. ഹോട്ടല്‍ നടത്തിപ്പുകാരികൂടിയായ അടിമാലി വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമിത(28) ആണ് അപകടത്തില്‍പ്പെട്ടത്. ശുചിമുറിയില്‍ കയറിയപ്പോഴായിരുന്നു മണ്ണിടിച്ചില്‍. ചുറ്റും മണ്ണുവീണതിനാല്‍ ഇവര്‍ക്ക് പുറത്തുകടക്കാനായില്ല. ജെസിബി എത്തിച്ച്‌ മണ്ണുകോരിമാറ്റിയാണ് ഇവരെപുറത്തെത്തിച്ചത്.

സംഭവമറിഞ്ഞ് ആവശ്യമായ സജ്ജീകരണങ്ങളുമായി അടിമാലി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡില്‍ സംഘവും സ്ഥത്തെത്തിയിരുന്നു. ദുരന്തത്തിന്റെ ആഘാതത്തില്‍ തളര്‍ന്നുവീണ നിലയിലാണ് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.  

ഇന്നലെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.