ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ ഫാക്ടറിക്കായി നോയിഡ ഒരുങ്ങി

Monday 9 July 2018 12:32 pm IST

നോയിഡാ: ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാണ ഫാക്ടറി ഇനി നോയിഡായിൽ.  നോയിഡായിലെ സെക്ടര്‍ 81ല്‍ 35 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടനം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ മൂണ്‍ ജയെ-ഇന്നും ചേര്‍ന്ന് നിര്‍വ്വഹിക്കും. 

സാംസങ് 1990ലാണ് ആദ്യമായി ഇന്ത്യയില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം  ആരംഭിക്കുന്നതിന് മുന്നോടിയായി ഫാക്ടറിയുടെ പണി ആരംഭിക്കുന്നത്. 1997ല്‍ പണി പൂര്‍ത്തിയായ ഫാക്ടറി തുടക്കത്തില്‍ എല്‍ഇഡി ടെലിവിഷനാണ് നിര്‍മ്മിച്ചിരുന്നത്. മൊബൈല്‍ഫോണ്‍ നിര്‍മ്മാണ ഫാക്ടറിയ്ക്ക് 2005ലാണ് തുടക്കമിടുന്നത്.  

സാംസങ് കമ്പനിയുടെ ഇന്ത്യയിലെ രണ്ടു ഉത്പാദന യൂണിറ്റുകളിൽ ആദ്യത്തേതാണ് നോയിഡായിലേത്. 'മേക് ഇൻ ഇന്ത്യ', 'മേക് ഫോർ ഇന്ത്യ' തുടങ്ങിയ പദ്ധതികളോടും ഉത്തർപ്രദേശിനോടുമുള്ള കമ്പനിയുടെ പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുകയാണ് നിക്ഷേപത്തിലൂടെ സാംസങ്. ഉത്തർപ്രദേശ് സര്‍ക്കാരിന്‍റെ സൂപ്പർ മെഗാ പോളിസിയിൽപ്പെടുത്തിയാണ് ഈ പദ്ധതിക്ക് അനുമതി നൽകിയത്.

കമ്പനി ഏകദേശം 67 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇതുവരെ നിര്‍മ്മിച്ചിരുന്നത്. പുതിയ നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തനക്ഷമമാവുന്നതോടെ 120 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണയില്‍ എത്തുക. രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പാദനവവ്യവസ്ഥയുടെ വികസനത്തിന് ഈ പദ്ധതി വലിയ മുതല്‍ക്കൂട്ടാവുമെന്ന് മാത്രമല്ല ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 

കേന്ദ്രസർക്കാരിന്‍റെ 'മേക് ഇൻ ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ' പദ്ധതികളോടു പൂർണമായും ചേർന്നു പോകുന്നതാണ് സാംസങിന്‍റെ വികസന പദ്ധതി. ഈ പദ്ധതിയിലൂടെ 35,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.