ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സി ആര് പി എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. 180 സുരക്ഷാ സേന ഉള്‍പ്പെടുന്ന ബറ്റാലിയനിലാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് പാര്‍ട്ടിക്കിടെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. കശ്മീരിലെ ഹൈദര്‍പോര മേഖലയിലെ സേനയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: