പനാജി: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ‘ഇ-ചെലാന്‍’ സംവിധാനവുമായി ഗോവ സർക്കാർ. ക്യാഷില്ല തുടങ്ങിയ പതിവ് പല്ലവികൾക്ക് മറുപടിയെന്നോണമാണ് ഗോവ പോലീസ് പുത്തൻ സംവിധാനവുമായി രംഗത്തെത്തിയത്.
‘പുതിയ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. ഉടന്‍ തന്നെ അത് പ്രാബല്യത്തില്‍ വരും, ഇതിന്റെ ഭാഗമായി ഓരോ മോട്ടോര്‍ ഉദ്യോഗസ്ഥര്‍ക്കും ഓരോ മെഷീന് വീതം നല്‍കുമെന്നും’ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ നികില്‍ ദേശായി പറഞ്ഞു.
പുതിയ ഇ ചെലാന്‍ സംവിധാനം വഴി എവിടെ വെച്ചാണോ പിടികൂടുന്നത് അവിടെവെച്ചു തന്നെ പിഴ അടക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു. എച്ച് ഡി എഫ് സി ബാങ്കാണ് ഇതിനായുള്ള മെഷീനുകള്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: