കോടതി നടപടികള്‍ തത്സമയം കാണാം, സമ്മതം അറിയിച്ച് സുപ്രീംകോടതി

Monday 9 July 2018 3:13 pm IST

ന്യൂദല്‍ഹി: സുപ്രീംകോടതി നടപടികള്‍ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നതിനെ അനുകൂലിച്ച് ചീഫ് ജസ്റ്റിസും കേന്ദ്ര സര്‍ക്കാരും. രഹസ്യസ്വഭാവമുള്ള കേസുകള്‍ ഒഴികെയുള്ളവയുടെ നടപടികള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തണമെന്ന് കോടതി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അറ്റോര്‍ജി ജനറല്‍ കെ.കെ വേണുഗോപാലിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഈ മാസം 23ന് വീണ്ടും കേസ് പരിഗണിക്കും. അതിന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോടതി നടപടികള്‍ തത്സമയം സം‌പ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗാണ് ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ദിര ജയ്സിംഗ് ഹര്‍ജി സമര്‍പ്പിച്ചത്. 

നടപടികള്‍ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നത് അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ത്ഥികള്‍ക്കും കേസ് നല്‍കിയവര്‍ക്കും ഉപകാരപ്പെടും എന്ന് സുപ്രീംകോടതി വിലയിരുത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.