ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയുമായി സുഷമ കൂടിക്കാഴ്ച നടത്തി

Monday 9 July 2018 3:21 pm IST

ന്യൂദല്‍ഹി : വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയുമായി കൂടിക്കാഴ്ച നടത്തി.ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍  മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും, ഉദ്യോഗസ്ഥരും, ക്യാപ്റ്റന്‍മാരും പങ്കെടുത്തു.ചര്‍ച്ചയ്ക്ക് ശേഷം പല സുപ്രധാനകരാറുകളിലും ഇരുവരും ഒപ്പുവെച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് അദ്ദേഹം ഗാന്ധി സ്മൃതിയില്‍ സന്ദര്‍ശനം നടത്തി. ഇന്ത്യ-കൊറിയ ബിസിനസ്സ് ഫോറത്തില്‍ പങ്കെടുക്കാനാണ് മൂണ്‍ ഇന്ത്യയില്‍ എത്തിയത്.

2015 മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഇന്ത്യ-റോക്ക് ബന്ധം ഉയര്‍ത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാനമായ പല പങ്കാളിത്തത്തിനും വഴി വയ്ക്കുന്ന കരാറുകളില്‍ ഒപ്പുവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.