കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വച്ച് എന്‍ഫോഴ്സ്മെന്റാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ അല്‍ സറാഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് ഏജന്‍സി വഴി കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതിലൂടെ 300 കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.
നെടുമ്പാശേരിയില്‍ രാവിലെ 3.15 ഓടെയാണ് ഉതുപ്പ് വിമാനം ഇറങ്ങിയത്. ഇവിടെ കാത്തു നിന്ന എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് സിബിഐക്ക് കൈമാറുകയായിരുന്നു. 1,629 നഴ്സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപ വീതം വാങ്ങിയാണ് നിയമിച്ചത്. കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്.
ചട്ടങ്ങള്‍ മറികടന്നാണ് റിക്രൂട്ട്മെന്റിന് വേണ്ട സഹായങ്ങള്‍ അഡോള്‍ഫ് ചെയ്തു കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: