'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' പിടിച്ചടക്കാന്‍ പ്രണവ് എത്തുന്നു

Monday 9 July 2018 8:12 pm IST
ചിത്രത്തെ സംവിധായകന്‍ തന്നെ റൊമാന്റിക് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയപ്പോള്‍ ഇതൊരു ആക്ഷന്‍ ചിത്രമാണോയെന്ന സംശയത്തിലാണ് ആരാധകര്‍.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രണവ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടും, സാഗര്‍ ഏലിയാസ് ജാക്കിയും സൃഷ്ടിച്ച അലയൊലികള്‍ 30 വര്‍ഷത്തിനിപ്പുറവും മായാതെ നില്‍ക്കുന്നതിനിടയിലാണ് പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തുന്നത്.

ചിത്രത്തെ സംവിധായകന്‍ തന്നെ റൊമാന്റിക് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയപ്പോള്‍ ഇതൊരു ആക്ഷന്‍ ചിത്രമാണോയെന്ന സംശയത്തിലാണ് ആരാധകര്‍. 

മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ആദ്യചിത്രം രാമലീല നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളകുപ്പാടമായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ ടീമുകളാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം ഗോപിസുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ആര്‍ട്ട് ജോസഫ് നെല്ലിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ ജേക്കബ്. ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.