ഝാര്‍ഖണ്ഡില്‍ തകര്‍ന്നത് ഇടത്-ജിഹാദി സംയുക്ത ഭീകരത

Tuesday 10 July 2018 1:16 am IST
സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായത്തോടെ പിഎഫ്‌ഐ പോലുള്ള ജിഹാദി സംഘടനകളും മാവോയിസ്റ്റുകളും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്‌സ് പിഎഫ്‌ഐയുടെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതും കേരളത്തില്‍ മാവോയിസ്റ്റ് നേതാക്കളെ ഏറ്റുമുട്ടലില്‍ വധിച്ചതിലുള്‍പ്പെടെ പ്രതിഷേധവുമായി പിഎഫ്‌ഐയും തീവ്ര ഇടത് സംഘടനകളും രംഗത്തുവന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തകര്‍ത്തത് രാജ്യത്തിന് തന്നെ ഭീഷണിയായി മാറിയ ഇടത്-ജിഹാദി സംയുക്ത ഭീകരതയെ. മസ്ദൂര്‍ സംഘടന്‍ സമിതി (എംഎസ്എസ്)യെന്ന മാവോയിസ്റ്റ് സംഘടനയുമായി സഹകരിച്ചായിരുന്നു സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനം. 

കഴിഞ്ഞ ഫെബ്രുവരിയില്‍ പിഎഫ്‌ഐക്കൊപ്പം ഈ സംഘടനയെയും ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചു. നിയമസഹായം നല്‍കുന്നതിലും ആശയപ്രചാരണത്തിലും രണ്ട് സംഘടനകളും പരസ്പരം സഹകരിച്ചിരുന്നതായി ജൂണ്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായത്തോടെ പിഎഫ്‌ഐ പോലുള്ള ജിഹാദി സംഘടനകളും മാവോയിസ്റ്റുകളും കൈകോര്‍ക്കുമെന്ന്  റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഓഫ് ഡമോക്രാറ്റിക് റൈറ്റ്‌സ് പിഎഫ്‌ഐയുടെ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതും കേരളത്തില്‍ മാവോയിസ്റ്റ് നേതാക്കളെ ഏറ്റുമുട്ടലില്‍ വധിച്ചതിലുള്‍പ്പെടെ പ്രതിഷേധവുമായി പിഎഫ്‌ഐയും തീവ്ര ഇടത് സംഘടനകളും രംഗത്തുവന്നതും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. 

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ മലയാളിയും 'അര്‍ബന്‍ മാവോയിസ്റ്റു'മായ റോണോ വില്‍സണ്‍ ഇടത്-ജിഹാദി ഭീകരതയിലെ ഇടനിലക്കാരനാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. 

ഇടത്-മുസ്ലിം ഭീകരരെ ജയിലില്‍നിന്നും മോചിപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സിആര്‍പിപി) എന്ന സംഘടനയുടെ സെക്രട്ടറിയായ റോണോയ്ക്കായിരുന്നു പിഎഫ്‌ഐയെയും മാവോയിസ്റ്റ് സംഘടനകളെയും ബന്ധിപ്പിക്കാനുള്ള ചുമതല. 

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന എസ്.എ.ആര്‍. ഗിലാനിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്ര ഇടത് സംഘടനകളുടെയും സംയുക്ത വേദിയായ സിആര്‍പിപിയുടെ ചെയര്‍മാന്‍. 

ഇടത് തീവ്രവാദി സായ്ബാബയെ മോചിപ്പിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റി ഫോര്‍ ഡിഫന്‍സ് ആന്‍ഡ് റിലീസ് ഓഫ് സായ്ബാബ എന്ന സംഘടനയുടെ അംഗമായ വസന്തകുമാരിക്കൊപ്പം റോണോ വില്‍സണ്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം പിന്‍വലിക്കുന്നതിന് സര്‍ക്കാരിനെ സമീപിച്ചിരുന്നു. രാജ്യത്ത് മുസ്ലിം ഭീകര സംഘടനകളും ഇടത് ഭീകര സംഘടനകളും നിഴല്‍ സംഘടനകള്‍ രൂപീകരിച്ച് സംയുക്തപ്രവര്‍ത്തനം നടത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് റോണോ വില്‍സണ്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.