പ്രധാനമന്ത്രി ആവാസ് യോജന: 51 ലക്ഷം വീടുകള്‍ക്ക് അനുമതി

Tuesday 10 July 2018 1:18 am IST
പിഎംഎവൈ-യുവിന് കീഴില്‍ വീടുകളുടെ നിര്‍മാണത്തിലുള്ള കുറവ് നികത്താനാണ് ഗ്ലോബല്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ചലഞ്ച് നടപ്പിലാക്കുന്നതെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന (നഗരം)യ്ക്ക് കീഴില്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 51 ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍  അനുമതി നല്‍കിയതായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഇരുപത്തിയെട്ട് ലക്ഷം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. എട്ട് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എട്ട് ലക്ഷത്തോളം വീടുകളില്‍ ഗുണഭോക്താക്കള്‍ താമസം തുടങ്ങി.

പിഎംഎവൈ-യുവിന് കീഴില്‍  വീടുകളുടെ നിര്‍മാണത്തിലുള്ള കുറവ് നികത്താനാണ് ഗ്ലോബല്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ചലഞ്ച് നടപ്പിലാക്കുന്നതെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

ഏറ്റവും കുറഞ്ഞ ചെലവില്‍, കുറഞ്ഞ സമയംകൊണ്ട് പരമാവധി വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പിഎംഎവൈ-യു പോലെ വന്‍തോതിലുള്ള നിര്‍മാണ ആവശ്യങ്ങള്‍ക്ക് ആഗോളതലത്തില്‍ ഏറ്റവും മികച്ച നിര്‍മാണ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഗ്ലോബല്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി- ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി രാജ്യത്തേയ്ക്ക് നടത്തുന്ന സാങ്കേതികവിദ്യയുടെ കൈമാറ്റം രാജ്യത്തെ നിര്‍മാണവ്യവസായത്തിന് മൊത്തത്തില്‍ പ്രയോജനം ചെയ്യും. 

തദ്ദേശീയ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി അത്തരം സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനും ഗ്ലോബല്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ചലഞ്ച് സഹായിക്കും. 2022 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.