ഇന്ത്യന്‍ മരുന്നുകളുടെ ഇറക്കുമതി തീരുവ ചൈന വെട്ടിക്കുറച്ചു

Tuesday 10 July 2018 1:22 am IST
ഇന്ത്യന്‍ മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വര്‍ണിക്കുന്ന, ഒരു രക്താര്‍ബുദ രോഗിയെക്കുറിച്ചുള്ള സിനിമ ദിവസങ്ങള്‍ക്കു മുമ്പാണ് ചൈനയില്‍ റിലീസ് ചെയ്തത്. ഇതിന്റെ ചുവടു പിടിച്ചാണ് ഇവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചത്.

ബീജിങ്: മരുന്നുകളുടെ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. ഇതു പ്രകാരം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ തീരുവ ചൈന വെട്ടിക്കുറച്ചു. രക്താര്‍ബുദം അടക്കം അര്‍ബുദങ്ങള്‍ക്കുള്ള മരുന്നിന്റെ തീരുവ കുറച്ചതാണ് ഇതില്‍ സുപ്രധാനം. 

ഇന്ത്യന്‍ മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത വര്‍ണിക്കുന്ന, ഒരു രക്താര്‍ബുദ രോഗിയെക്കുറിച്ചുള്ള സിനിമ ദിവസങ്ങള്‍ക്കു മുമ്പാണ് ചൈനയില്‍ റിലീസ് ചെയ്തത്. ഇതിന്റെ ചുവടു പിടിച്ചാണ് ഇവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ചൈന തീരുമാനിച്ചത്. 

ഇനി ചൈനീസ് വിപണിയില്‍ കാന്‍സര്‍ മരുന്ന് വില്‍ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈന അനുമതി കൂടി നല്‍കേണ്ടതുണ്ട്. ചൈനയില്‍ പ്രതിവര്‍ഷം 4.3 കോടി പേര്‍ക്കാണ് അര്‍ബുദം പിടിപെടുന്നത്. അതിനാല്‍ വില കുറഞ്ഞ മരുന്ന് അവരുടെ അത്യാവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.