ലോകത്തേറ്റവും വലിയ മൊബൈല്‍ ഫാക്ടറി ഇന്ത്യയില്‍

Monday 9 July 2018 10:17 pm IST
സാംസങ്ങിന്റെ പ്രതിവര്‍ഷ വില്‍പ്പന 50,000 കോടിയുടേതാണ്. ഇതില്‍ 34,000 കോടിയും ഫോണില്‍ നിന്നാണ്.സാംസങ്ങിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ.

ന്യൂദല്‍ഹി: ലോകത്തേറ്റവും വലിയ മൊബൈല്‍ ഫാക്ടറി യുപിയിലെ നോയ്ഡയില്‍ തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സാംസങ്ങിന്റെയാണ് ഫാക്ടറി.  നിലവില്‍ ഇവിടെയുള്ള സംസങ് ഫാക്ടറിയില്‍ പ്രതിവര്‍ഷം 6.7 കോടി  ഫോണുകളാണ് നിര്‍മിക്കുന്നത്. അതായത് മാസം അരക്കോടിയിലേറെ.  ശേഷി കൂട്ടിയതോടെ ഒരു മാസത്തെ ഉല്‍പ്പാദനം 1.2  കോടിയാകും.വര്‍ഷം 14.4 കോടി ഫോണു കള്‍.

സാംസങ്ങിന്റെ പ്രതിവര്‍ഷ വില്‍പ്പന 50,000 കോടിയുടേതാണ്. ഇതില്‍ 34,000 കോടിയും ഫോണില്‍ നിന്നാണ്.സാംസങ്ങിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. 4,915 കോടി ചെലവിട്ടാണ് നോയ്ഡയിലെ പ്ലാന്റ് വികസിപ്പിച്ചത്. ഇവിടെ നിന്ന് ഇന്ത്യയിലും യൂറോപ്പിലും വെസ്റ്റ് ഏഷ്യയിലും ആഫ്രിക്കയിലും ഫോണ്‍ എത്തിക്കാമെന്നാണ് സാംസങ്ങിന്റെ കണക്കു കൂട്ടല്‍. പഴയ ഫാക്ടറിയോട് ചേര്‍ന്ന് 35 ഏക്കറിലാണ് പുതിയ ഫാക്ടറി.

 ലോകമെമ്പാടും നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ പത്തു ശതമാനവും വില്‍ക്കുന്നത് ഇന്ത്യയിലാണ്. 2017ല്‍ 30 കോടിയോളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. അത് ഈ വര്‍ഷം അവസാനത്തോടെ 34 കോടിയാകും. 2022 ഓടെ ഇത് 44.2 കോടിയാകുമെന്നാണ് കണക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.