യോജിച്ച് തെരഞ്ഞെടുപ്പുകള്‍ പിന്തുണച്ച് നാല് പാര്‍ട്ടികള്‍; എതിര്‍ത്തത് ഒന്‍പത്

Tuesday 10 July 2018 1:23 am IST

ന്യൂദല്‍ഹി: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി നാല് കക്ഷികള്‍ കേന്ദ്ര നിയമ കമ്മീഷനെ അഭിപ്രായമറിയിച്ചു. എഐഎഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, ശിരോമണി അകാലിദള്‍ എന്നിവരാണ്  അനുകൂല നിലപാട് സ്വീകരിച്ചത്. 

ഒന്‍പത് പാര്‍ട്ടികള്‍ യോജിച്ച് തെരഞ്ഞെടുപ്പിനെ എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഡിഎംകെ, തെലുങ്കുദേശം പാര്‍ട്ടി, സിപിഐ, സിപിഎം, ഫോര്‍വേഡ് ബ്ലോക്ക്, ജെഡിഎസ്, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരാണിത്. ബിജെപിയും  കോണ്‍ഗ്രസ്സും നിയമ കമ്മീഷനെ നിലപാട് അറിയിച്ചിട്ടില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാട് അറിഞ്ഞ ശേഷം പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.