രാഹുലിന് മൂന്നാം റാങ്ക്

Monday 9 July 2018 10:52 pm IST
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് രാഹുലിന് റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം നേടിക്കൊടുത്തത്. രോഹിത് ശര്‍മ , വിരാട് കോഹ്‌ലി എന്നിവര്‍ യഥാക്രമം 11, 12 റാങ്കുകളിലെത്തി.

ദുബായ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന് ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. ഒമ്പത് സ്ഥാനം മുന്നോട്ടുകയറി മൂന്നാം റാങ്കിലെത്തി. ഇതാദ്യമായാണ് രാഹുല്‍ മൂന്നാം സ്ഥാനത്തെത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് രാഹുലിന് റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം നേടിക്കൊടുത്തത്. രോഹിത് ശര്‍മ , വിരാട് കോഹ്‌ലി എന്നിവര്‍ യഥാക്രമം 11, 12 റാങ്കുകളിലെത്തി.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍  ആരോണ്‍ ഫിഞ്ചിനാണ് ഒന്നാം റാങ്ക്. പാക്കിസ്ഥാന്റെ ഫര്‍ഖാന്‍ സമാന്‍ രണ്ടാം സ്ഥാനത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.