ഫെഡറര്‍, ഒസ്റ്റപെങ്കോ ക്വാര്‍ട്ടറില്‍

Monday 9 July 2018 11:02 pm IST

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും പന്ത്രണ്ടാം സീഡായ ജെലീന ഒസ്റ്റപെങ്കോയും വിംബിള്‍ ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം ഏഴാം സീഡ് കരോലിന പ്ലിസ്‌ക്കോവയും ഇ. മകരോവയും പുറത്തായി.

സ്വിസ് താരമായ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് അഡ്രിയന്‍ മന്നാമാറിനോയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-0, 7-5, 6-4.

ഒസ്റ്റപൊങ്കോ നാലാം റൗണ്ടില്‍ സാസ്്‌നോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 7-6, 6-0. പ്ലിസ്‌ക്കോവ നാലം റൗണ്ടില്‍ കികി ബര്‍ട്ടന്‍സിനോട് തോറ്റു. സ്‌കോര്‍ 6-3, 7-6 (7-1).

ഇറ്റലിയുടെ കാമില ജിയോര്‍ജിയാണ് നാലാം റൗണ്ടില്‍ മകരോവയെ അട്ടിമറിച്ചത്. സ്‌കോര്‍ 6-3, 6-4. ഇതാദ്യമായാണ് കാമില ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.

ഏഴുതവണ വിംബിള്‍ഡണ്‍ കിരീടം നേടിയ സെറീന വില്ല്യംസും റഷ്യയുടെ എവ്ജനീയ റോഡീനയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് കാമില ക്വാര്‍ട്ടറില്‍ എതിരിടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.