മോസ്ക്കോ: റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം നേടാനാകുമെന്ന് 1966 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടമണിയിച്ച ജെഫ് ഹസ്റ്റ്. ഗാരേത്ത് സൗത്ത് ഗേറ്റിന്റെ യുവ ടീം ചാമ്പ്യന്മാരാകാന് സാധ്യതയുണ്ടെന്ന് ജെഫ് പറഞ്ഞു.
1966 ലെ ലോകകപ്പിന്റെ ഫൈനലില്‍ ജെഫ് നേടിയ ഹാട്രിക്കിന്റെ മികവിലാണ് ഇംഗ്ലണ്ട് പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കിരീടം ചൂടിയത്. അന്ന് അല്‍ഫ് റംസേയുടെ ശിക്ഷണത്തിലാണ് ഇംഗ്ലണ്ട് മത്സരിച്ചത്.
അന്ന് ലോക നിലവാരമുള്ള ഗോര്‍ഡന്‍ ബാങ്ക്സ് , ബോബി മൂര്‍, ബോബി ചാള്ട്ടണ്, ജിമ്മി ഗ്രീവസ് തുടങ്ങിയവര്‍ ടീമിലുണ്ടായിരുന്നു. ഇത്രയും പ്രഗല്ഭരായ കളിക്കാര്‍ നിലവിലെ ടീമിലില്ലെങ്കിലും ഇംഗ്ലണ്ടിന് സാധ്യതയുണ്ട്്.
യുവ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോച്ച് ഗാരേത്ത് സൗത്തഗേറ്റ് അവരെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും ജെഫ് പറഞ്ഞു.
ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് നാളെ ക്രൊയേഷ്യയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: