മോസ്ക്കോ: ഇംഗ്ലണ്ടിന്റെ മുന്നേറ്റനിരക്കാരന് റഫീം സ്റ്റെര്‍ലിങിനെ ക്രൊയേഷ്യ ഭയക്കുന്നു. വേഗമേറിയ ഈ മുന്നിരക്കാരന് അപകടകാരിയാണെന്ന് ക്രൊയേഷ്യന്‍ കോച്ച്.
സ്റ്റെര്‍ലിങ് പ്രധാനപ്പെട്ട കളിക്കാരനാണ്. വേഗമേറിയ ഈ മുന്നേറ്റനിരക്കാരന് ഹാരി കെയ്നുനൊപ്പം ചേരുമ്പോള്‍ എതിര് ടീമുകള്‍ക്ക് ഭീഷണിയാകും.വേഗം കൊണ്ട് അപകടം വിതയ്ക്കാന്‍ കഴിയുന്ന ടീമാണ് ഇംഗ്ലണ്ട്. സെറ്റ് പീസിലും അവര്‍ വിദഗ്ധരാണ്.
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി താരമാണ് സ്റ്റെര്‍ലിങ്. പക്ഷെ ഈ ലോകകപ്പില്‍ ഇതുവരെ മികവ് കാട്ടാനായിട്ടില്ല. എന്നിരുന്നാലും കോച്ച് സൗത്ത്ഗേറ്റിന് ഇപ്പോഴും റഫീമിനെ വിശ്വാസമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്്െറ്റര്ലിങ്ങിന്റെ വേഗമേറിയ നീക്കങ്ങള്‍ സ്വീഡന് തലവേദന സൃഷ്ടിച്ചിരുന്നു.
ലോകകപ്പില്‍ ഇതുവരെ ഗോളടിക്കാത്ത സ്റ്റെര്‍ലിങ്ങിനെ ഒഴിവാക്കണമെന്ന് ആവശ്യവുമായി ഇംഗ്ലീഷ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റെര്‍ലിങ്ങിനെ വിര്മശിക്കാതെ പ്രോത്സാഹിപ്പിക്കുയാണ് വേണ്ടെതെന്ന് മുന്‍ ഇംഗ്ലീഷ് നായകന് ഡേവിഡ് ബക്കാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: