വ്യാജ പ്രചാരണം: കല്യാണ്‍ ജുവലേഴ്‌സ് കോടതിയില്‍

Tuesday 10 July 2018 1:34 am IST

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കല്യാണ്‍ ജൂവലേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചു. സ്വര്‍ണവില്‍പനയില്‍ തട്ടിപ്പു നടത്തുന്നുവെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ കാരണം 500 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. 

കല്യാണിനെതിരെ ബിസിനസ് രംഗത്തെ ശത്രുക്കളാണ് ചിലരെ ഉപയോഗിച്ച് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുക്ക്, യൂ ട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത്തരം അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കല്യാണ്‍ ജൂവലേഴ്‌സ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനു പുറമേ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രായ്, ഡിജിപി, യൂ ട്യൂബ്, ഫേസ്ബുക്ക് അധികൃതര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.