ന്യൂദല്‍ഹി: ഗുജറാത്ത് അതിർത്തിയിൽ വ്യോമതാവളം തുറന്ന് പാക്കിസ്ഥാൻ. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ സൗരാഷ്ട്ര-കച്ച് മേഖലയിലാണ് പാക്കിസ്ഥാൻ പുതിയതായി വ്യോമതാവളം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
വ്യോമതാവളം ഒരുങ്ങിയിട്ട് ഏറെ നാളായെങ്കിലും അടുത്തിടെയാണ് യുദ്ധവിമാനങ്ങള്‍ ഇവിടെ വിന്യസിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാനായി കൂടുതല്‍ ജെഎഫ്-17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാകിസ്ഥാന്റെ നീക്കം.
കൂടാതെ, ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്ഥാന്റെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീന്ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: