മുംബൈയില്‍ നാലാം ദിവസവും മഴ തുടരുന്നു

Tuesday 10 July 2018 11:18 am IST
ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ്. സംസ്ഥാനത്ത് മഴയെ തുടര്‍ന്നുള്ള വിവിധ അപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 34 പേര്‍ മരിച്ചിട്ടുണ്ട്.

മുംബൈ: മുംബൈയില്‍ ജനജീവിതം താറുമാറാക്കി നാലാം ദിവസവും മഴ തുടരുന്നു. ശനിയാഴ്ച ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

മുംബൈയിലെ താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം പലയിടത്തും സ്തംഭിച്ചു.മുംബൈ നഗരത്തിലെ ഘാട്‌കോപ്പറിലും വസായിലും പാലത്തില്‍ വിള്ളള്‍ കണ്ടതിനെ തുടര്‍ന്ന് റോഡ് ഗതാഗതം നിര്‍ത്തിവെച്ചു. അന്ധേരിയിലും റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

പലയിടങ്ങളിലും വലിയ വാഹനങ്ങള്‍ മാത്രമാണ് യാത്ര നടത്തുന്നത്.തീവണ്ടികള്‍ വൈകിയോട്ടം തുടരുകയാണ്. നലാ സോപരാ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാസായ്, വിരാര്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗാതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. കാലവസ്ഥ മോശമായകിനെ തുടര്‍ന്ന് 72 വിമാനങ്ങള്‍ വൈകിയാണ് ഇറക്കിയത്.

ഖാര്‍, ബാന്ദ്ര, എന്നീ മേഖലയിലുള്‍പ്പെടെ മുംബൈയിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ, മഴയുടെ കാഠിന്യം കണക്കിലെടുത്ത് ഭൂരിഭാഗം ഓഫീസുകളിലും പ്രവര്‍ത്തി സമയം കുറച്ചിട്ടുണ്ട്. മഴ ശക്തമായതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂവെന്ന് ജനങ്ങള്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ്. സംസ്ഥാനത്ത് മഴയെ തുടര്‍ന്നുള്ള വിവിധ അപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 34 പേര്‍ മരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.