വീട്ടില്‍ പോലീസ് കയറുമെന്ന് പേടി; മോഷണ പരാതി ചിദംബരം പിന്‍വലിച്ചു

Tuesday 10 July 2018 11:42 am IST
കോടികളുടെയല്ല രണ്ടു ലക്ഷത്തിന്റെ സ്വര്‍ണം മാത്രമാണ് മോഷണം പോയിട്ടുള്ളൂവെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2016ല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്ക് ആകെ 85 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ഉണ്ടെന്നാണ് ചിദംബരം രേഖപ്പെടുത്തിയിരുന്നത്.

ചെന്നൈ: തന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നെന്ന പരാതി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം പിന്‍വലിച്ചു. പുറത്തു നിന്ന് ആരെങ്കിലും വീട്ടില്‍ കയറിയതായി വീട്ടിലെ സിസി ടിവിയില്‍ ദൃശ്യങ്ങളില്ല.

വേലക്കാരികള്‍ ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും അവര്‍ മോഷ്ടിച്ച വസ്തുവകകള്‍ മടക്കി നല്‍കുമെന്നതുമാണ് പരാതി പിന്‍വലിക്കാനുള്ള കാരണമായി നളിനി പറയുന്നത്.

കോടികളുടെയല്ല രണ്ടു ലക്ഷത്തിന്റെ സ്വര്‍ണം മാത്രമാണ് മോഷണം പോയിട്ടുള്ളൂവെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2016ല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്ക് ആകെ 85 ലക്ഷത്തിന്റെ ആഭരണങ്ങള്‍ ഉണ്ടെന്നാണ് ചിദംബരം രേഖപ്പെടുത്തിയിരുന്നത്.

ആരോപണത്തിലും പരാതി പിന്‍വലിച്ചതിലും ദുരൂഹതയുണ്ട്. പോലീസ് കാര്യമായ അന്വേഷണം നടത്തിയാല്‍ എന്തെങ്കിലും രേഖകള്‍ അവര്‍ക്ക് ലഭിച്ചാലോയെന്ന ആശങ്കയാകാം പരാതി പിന്‍വലിക്കാന്‍ കാരണമെന്നാണ് സംശയം. മകന്‍ കാര്‍ത്തിക്കെതിരെ നിരവധി അഴിമതിക്കേസുകളുണ്ട്. ശാരദാ ചിട്ടി തട്ടിപ്പില്‍ നളിനിയെക്കുറിച്ചും ആേരാപണവും കേസുമുണ്ട്. ചിദംബരത്തിനെതിരെ നേരിട്ട് അഴിമതി കേസ് എടുത്തിട്ടില്ലെങ്കിലും അദ്ദേഹം മന്ത്രിയായിരുന്ന കാലത്തെ അവിഹിത ഇടപെടലുകളുടെ പേരിലാണ് കാര്‍ത്തിക്കെതിരായ അഴിമതിക്കേസുകളെല്ലാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.