തിരുവനന്തപുരം: ജന്മഭൂമി തിരുവനന്തപുരം എഡിഷന്റെ പ്രിന്റിംഗ് യൂണിറ്റിന്റെ ശിലാസ്ഥാപനം ഒ.രാജഗോപാല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ജന്മഭൂമി എം .ഡി എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സുരേഷ് ഗോപി എം പി ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ: എം.എസ്. രമേശ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്ത്തികേയന്, ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ , ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. വേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ആധുനിക സംവിധാനങ്ങളോടു കൂടിയ പ്രിന്റിംഗ് യൂണിറ്റ് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: