എം‌ബി‌ബി‌എസ് പ്രവേശനം: വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

Tuesday 10 July 2018 12:07 pm IST

കൊച്ചി: കൊല്ലം ട്രാവന്‍‌കൂര്‍ മെഡിക്കല്‍ കോളേജിലെ എം‌ബി‌ബി‌എസ് പ്രവേശന നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബാങ്ക് ഗ്യാരണ്ടിയില്ലാതെ ഒന്നാം വര്‍ഷ എം‌ബി‌ബി‌എസിന് പ്രവേശനം നല്‍കില്ലെന്ന നിലപാടിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. 

26 വിദ്യാര്‍ത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നാല് വര്‍ഷത്തെ കോഴ്സ് ഫീസ് ബാങ്ക് ഗ്യാരന്റിയായി അടയ്ക്കാനാണ് കോളേജ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. 

ബാങ്ക് ഗ്യാരന്റി നല്‍കിയില്ലെങ്കില്‍ പ്രവേശനം നഷ്ടപ്പെടുമെന്നായപ്പോഴാണ് കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.