പ്ലാസ്റ്റിക്, തെര്‍മോകോള്‍ പാത്രങ്ങള്‍ക്ക് ഹിമാചലില്‍ സമ്പൂര്‍ണ നിരോധനം

Tuesday 10 July 2018 12:23 pm IST

സിംല: ഹിമാചല്‍ പ്രദേശിലെമ്പാടും പ്ലാസ്റ്റിക്, തെര്‍മോകോള്‍ ഇവ ഭക്ഷണ സാധനങ്ങള്‍ വിളമ്പാനും വിതരണം ചെയ്യാനും ഉപയോഗിക്കുന്നത് നിരോധിച്ചു. ചാലക്കപ്പ്, ഭക്ഷണ പാത്രം, സ്പൂണ്‍, ടംബ്ലര്‍ എന്നിവയ്ക്ക് ഇനിമേല്‍ പ്ലാസ്റ്റിക്കോ തെര്‍മോക്കോളോ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷയാണ്. മൂന്നു മാസത്തിനുള്ളില്‍ നിയമം നടപ്പാക്കുമെന്നും അതിനുള്ളില്‍ ഈ വസ്തുക്കള്‍ ശേഖരിച്ചിട്ടുള്ളവര്‍ നശിപ്പിക്കണമെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു. 

ബിജെപിയുടെ പ്രകടന പത്രികയില്‍ പരിസ്ഥിതി സംരക്ഷണത്തിന് കര്‍ശന നടപടികള്‍ കൈാക്കൊള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികള്‍ പലതും നടപ്പാക്കിയിട്ടുണ്ട്. 

ഹോട്ടലുകള്‍, ചെറുകിട-വന്‍കിട വില്‍പ്പനക്കാര്‍, തട്ടുകടക്കാര്‍ തുടങ്ങി സകലര്‍ക്കും നിയമം ബാധകമാണ്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ഹോട്ടല്‍, ഷോപ്പ്, റസ്റ്ററന്റ്, ബേക്കറി, ധാബകള്‍, മത സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, സല്‍ക്കാര ഓഡിറ്റോറിയങ്ങള്‍) തുടങ്ങി ആര് നിയമം ലംഘിച്ചാലും കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്ന് വിജ്ഞാപനം പറയുന്നു. ഗസറ്റില്‍ വിജ്ഞാപനം വന്ന് മൂന്നു മാസത്തിനുള്ളില്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.