എട്ട് വർഷത്തെ പരിശ്രമം; ഒടുവിൽ രാക്ഷസ മുതലയെ പിടികൂടി

Tuesday 10 July 2018 1:11 pm IST

സിഡ്നി: അതി ഭീമാകാരമായ മുതലകളെ 'ലേക്ക് പ്ലാസിഡ്' പോലുള്ള ഹോളിവുഡ് സിനിമകളിൽ മറ്റും മാത്രമാണ് നമ്മൾ കണ്ടിരിക്കുന്നത്. സിനിമകളിലെ ഭീമന്മാരെ പോലെയുള്ള മുതലകൾ യഥാർത്ഥത്തിലുണ്ടോ? എന്നാൽ ഉണ്ട് എന്നതാണ് അതിനുള്ള ഉത്തരം. ഓസ്ട്രേലിയയിലാണ് ഭീമാകാരനായ മുതലയെ കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 600 കിലോയോളം ഭാരമുള്ള ഈ രാക്ഷസ മുതലയ്ക്ക് അഞ്ച് മീറ്ററോളം നീളമുണ്ട്.

ഈ ഭയാനക മുതലയെ പിടികൂടാൻ എട്ട് വർഷത്തോളം വേണ്ടി വന്നു മുതല പിടുത്തക്കാർക്ക്. വടക്കൻ ഓസ്ട്രേലിയയിലെ കാതറിൻ എന്ന നഗരത്തിലെ നദിയിലാണ് 2010ൽ ആദ്യമായി മുതലയെ കണ്ടത്. തുടർന്ന് നീണ്ട പരിശ്രമങ്ങൾ നടത്തിയെങ്കിലും മുതലയെ പിടികൂടൻ സാധിചച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം വൈൽഡ് ലൈഫ് പ്രവർത്തകരുടെ കെണിയിൽ മുതല വീഴുകയായിരുന്നു. 

അറുപത് വയസ് പ്രായം പറയുന്ന മുതലയെ മനുഷ്യവാസം ഒട്ടും തന്നെയില്ലാത്ത മുതല പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കാതറിന് നദിയിൽ നിന്നും പിടികൂടുന്ന ഏറ്റവും വലിയ മുതലയാണ് ഇതെന്ന് വൈൽഡ് ലൈഫ് വക്താവായ ജോൺ ബുർക്കെ വ്യക്തമാക്കി. ഇവയുടെ വർഗത്തിൽപ്പെട്ട മുതലകൾ പ്രതിവർഷം രണ്ട് മനുഷ്യരെ വീതം കശാപ്പ് ചെയ്ത് കഴിക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. 250ഓളം മുതലകളെ പിടികൂടി പരിപാലന കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.