ഹൈദരബാദ്: മദ്യലഹരിയില്‍ മൂന്നു വയസുകാരനായ മകനെ ഓട്ടോറിക്ഷക്കു മുകളില്‍ ഇടിച്ചു പരിക്കേല്പിച്ച അച്ഛനെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദില്‍ തിങ്കളാഴ്ച നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് അച്ഛനെതിരെ കേസെടുത്തത്.
കുട്ടിയോട് ക്രൂരത കാണിക്കുന്നത് ശിവഗൗഡ എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മദ്യപിച്ചു ലക്കുകെട്ട ശിവഗൗഡ തിങ്കളാഴ്ച രാവിലെ ഭാര്യയുമായി വഴക്കിടുകയും തുടര്‍ന്ന് ദേഷ്യം മുഴുവന്‍ കുട്ടിയോട് തീര്‍ക്കുകയുമായിരുന്നു.ദൃശ്യത്തില്‍ കുട്ടിയെ കാലില്‍ തൂക്കി തലകീഴായി പിടിക്കുന്നതിന്റെയും പിന്നീട് ചുഴറ്റി നിലത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. ഇതിന് പുറമെ കൃത്യമായി പിടിക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ട്.
ആക്രമണത്തില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കുട്ടിയുടെ അമ്മ ശിവഗൗഡയ്ക്കെതിരെ പരാതി നല്കുവാന് തയ്യാറാണെന്ന് അറിയിച്ചു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: