മണ്ണിടിച്ചിലിനെ തുടർന്ന് ഋഷികേശ്- ഗംഗോത്രി ദേശീയപാത അടച്ചു

Tuesday 10 July 2018 2:33 pm IST

ഉത്തരാഖണ്ഡ്: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഋഷികേശ്- ഗംഗോത്രി ദേശീയപാത അടച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ദേശീയപാത ചൊവ്വാഴ്ച അടച്ചത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, കൊങ്കണ്‍, ഗോവ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുംബൈയിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളം കയറിയ നിലയിലാണ്. വസായ് വിഹാര്‍ സബര്‍ബന്‍ ട്രെയിന്‍ സേവനം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ട്രെയിനുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്.

അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കനത്ത മഴ ട്രെയിന്‍, റോഡ് ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നല സോപാരയിലേക്കുള്ള ഗതാഗതവും മഴയെ തുടര്‍ന്ന് തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.