തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ സൂക്ഷിക്കുക; നിങ്ങള്‍ക്ക് പ്രമേഹം പിടിപെടാം

Tuesday 10 July 2018 2:27 pm IST

ദിവസേനെ ഇരുന്നുള്ള ജോലി ചെയ്യുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നു ഏവര്‍ക്കും അറിയാം. കഴുത്തു വേദന, നടുവേദന ഇറ്റിനുദ്ദാഹരങ്ങളാണ്. ഒരാഴ്ചയില്‍ 45 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു പുതിയ പഠനങ്ങള്‍ .

ബിഎംജിയുടെ ഡയബറ്റിസ് റിസേര്‍ച്ച് ആന്‍ഡ് കെയര്‍ എന്ന ജേര്‍ണലാണ് പഠനം നടത്തിയത്. 30 നും 40 നും ഇടയില്‍ പ്രായുള്ള 1500 വനിതകളിലാണ് ഇവിടുത്തെ ഗവേഷകര്‍ പഠനം നടത്തിയത്. 45  മണിക്കൂറിലേറെ കസേരയില്‍ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നതും ദിവസം 40 മിനിറ്റില്‍ താഴെ വ്യായാമം ചെയ്യുന്നവരുമായ സ്ത്രീകളെ പഠനത്തിനു വിധേയരാക്കി.

സാധാരണ ആരോഗ്യമുള്ളവരേക്കാള്‍ ഇക്കൂട്ടര്‍ എട്ടു വര്‍ഷം മുന്‍പേ വാര്‍ധക്യം ബാധിച്ചുതുടങ്ങിയതായി ഗവേഷകര്‍ കണ്ടെത്തി. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മര്‍ദം എന്നിവ താളംതെറ്റുന്നതിനു ഇതു കാരണമാകമെന്നും പഠനം വ്യക്തമാക്കുന്നു. 

യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരുന്നു ജോലി ചെയുമ്പോള്‍ രീരത്തിലെ രക്തപ്രവാഹത്തെ ഇത് ബാധിക്കും. പത്തുമണിക്കൂറോ അതിലധികമോ ദിവസവും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ശരാശരി കൂടിയ നിലയില്‍ ട്രോപോനിന്‍സ് കണ്ടെത്തിയതെന്നും ഇത് ഹൃദ്രോഗസാധ്യതതയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരാരോഗ്യം നിലനിര്‍ത്താന്‍ ആഴ്ചയില്‍ കുറഞ്ഞതു രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വിലയിരുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.