ലൈംഗിക പീഡനം: പാതിരിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Tuesday 10 July 2018 2:29 pm IST

ആലപ്പുഴ: മാവേലിക്കരയില്‍ യുവതിയെ പാതിരി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഓര്‍ത്തഡോക്സ് സഭയിലെ പാതിരി ഫാ.ബിനു ജോര്‍ജിനെതിരെയാണ് അന്വേഷണം. കായംകുളം പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. 

കുടുംബവഴക്ക് പരിഹരിക്കാനെന്ന വ്യാജേന പള്ളിയിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. ഇതിനെതിരെ മാവേലിക്കര ബിഷപ്പിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഒത്തുതീര്‍പ്പിന് ശേഷം അപവാദ പ്രചരണം നടത്തി. മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലക്കെട്ടി പള്ളിയിലെ പാതിരിയാണ്ബിനു ജോര്‍ജ്. 2014ലായിരുന്നു പീഡനം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് പരാതി നല്‍കിയിരുന്നു. ഭദ്രാസനാധികൃതര്‍ ഇടപെട്ട് വൈദികനെ റാന്നിയിലേക്ക് മാറ്റി കേസ് ഒതുക്കിത്തീര്‍ത്തു.

എന്നാല്‍ യുവതിയുടെ ഫോണിലേക്ക് ഫാദര്‍ ബിനു ജോര്‍ജ് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.