വാഹനം ഇന്‍ഷുര്‍ ചെയ്യാന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിർബന്ധം

Tuesday 10 July 2018 2:43 pm IST

ന്യൂദല്‍ഹി: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വാഹനം ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് എമിഷന്‍ നിയമങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം ഉള്ളത്. 

ഇതുസംബന്ധിച്ച്‌ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത മാനദണ്ഡപ്രകാരമുള്ള പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാഹന ഉടമ കൈവശം വയ്‌ക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.