പാട്ന: നാലു ദിവസം മുമ്പ് കാണാതായ ആര്‍ജെഡി നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ ജനതാ ദളിന്റെ നവാഡ ജില്ലാ സെക്രട്ടറി കൈലാഷ് പസ്വാന്റെ മൃതദേഹമാണ് ശിരസറ്റ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ മാസം ആറിനാണ് പസ്വാനെ കാണാതാകുന്നത്. തുടർന്ന് പസ്വാന്റെ മകന് സഞ്ജയ് കുമാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം തുടരുന്നതിനിടെ ഖുദാഗഞ്ചിലെ പൈമര്‍ നദിലെ പാലത്തിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: