600 കിലോ തൂക്കമുള്ള ഭീമന്‍ മുതല കെണിയിലായത് എട്ടു വര്‍ഷത്തെ തെരച്ചിലിന് ശേഷം

Tuesday 10 July 2018 8:06 pm IST
2010ലാണ് മുതല നഗരത്തിലെ ജനവാസകേന്ദ്രത്തിനു സമീപമുള്ളതായി ശ്രദ്ധയില്‍പ്പെടുന്നത്. ഇതിനെ പിടിക്കുന്നതിനായി അധികൃതര്‍ ശ്രമിച്ചുവരികയായിരുന്നു. പിടിയിലായ മുതലയ്ക്ക് 60 വയസ് പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്.

സിഡ്‌നി: എട്ടു വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ 600 കിലോഗ്രാം(1328 പൗണ്ട്) തൂക്കമുള്ള ഭീമന്‍ മുതല കെണിയില്‍. ഓസ്‌ട്രേലിയയിലെ കാതറിന്‍ നഗരപ്രാന്തത്തിലാണ് 4.7 മീറ്റര്‍ നീളമുള്ള മുതല പിടിയിലായത്.

2010ലാണ് മുതല നഗരത്തിലെ ജനവാസകേന്ദ്രത്തിനു സമീപമുള്ളതായി ശ്രദ്ധയില്‍പ്പെടുന്നത്. ഇതിനെ പിടിക്കുന്നതിനായി അധികൃതര്‍ ശ്രമിച്ചുവരികയായിരുന്നു. പിടിയിലായ മുതലയ്ക്ക് 60 വയസ് പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്. 

മുതലയെ ജനവാസകേന്ദ്രത്തിനു സമീപത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിഗ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.