പിടിച്ചടക്കാന്‍ റെഡ്മി ഫോണുകള്‍

Wednesday 11 July 2018 1:04 am IST

ഷവോമിയുടെ  ഏറ്റവും ജനപ്രിയമായ റെഡ്മി സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കൊച്ചിയിലെത്തി. റെഡ്മി നോട്ട് 4 ന്റെ വിജയത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നിവ കമ്പനി പുറത്തിറക്കിയിരുന്നു. ആദ്യവില്‍പ്പനയില്‍ മൂന്ന് മിനിറ്റു കൊണ്ട് മൂന്ന് ലക്ഷത്തിലേറെ യൂണിറ്റുകളാണ് റെഡ്മി നോട്ട് 5, റെഡ് മീ നോട്ട് 5 പ്രോ സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 4ന് പിന്നാലെ റെഡ്മി നോട്ട് 5 സീരീസിന്റെ വില്‍പ്പന  അഞ്ച് ദശലക്ഷം കവിഞ്ഞു. 

18.9 ഡിസ്‌പ്ലേയും താരതമ്യേന വലിപ്പം കൂടിയ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ആന്‍ഡ് ഐപിഎസ് ഡിസ്‌പ്ലേയുള്ള റെഡ്മി ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് 5. മൂന്ന്  ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 9,999 രൂപയും, 4 ജിബി റാമും 64 ജിബി സ്റ്റോറേജുള്ള ഫോണിന് 11,999 രൂപയുമാണ് വില. എല്‍ഇഡി സെല്‍ഫി ലൈറ്റ് അടക്കമുള്ള 20 എംപി ഫ്രണ്ട് ക്യാമറ, ഒക്ടാ കോര്‍ ക്വല്‍കോം, സ്‌നാപ്ഡ്രാഗണ്‍ 636 എന്നിവയടങ്ങിയ ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് 5 പ്രോ.  4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 5 പ്രോയ്ക്ക് 14,999 രൂപയും 6 ജി ബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 16,999 രൂപയുമാണ് വില. 

സെല്‍ഫിക്ക് ഏറ്റവും മികച്ച റെഡ്മി ഫോണായ ഷവോമി വൈ സീരീസിലെ റെഡ്മി വൈ 2 ആണ് പുതുതായി കമ്പനി അവതരിപ്പിച്ചത്. 12 എംപി ക്യാമറ, 5 എംപി എഐ ഡ്യുവല്‍ ക്യാമറ, എ ഐ ബ്യൂട്ടിഫൈ 4.0 എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. 5.99 ഇഞ്ച് 18.9 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്ലാറ്റ്‌ഫോം എന്നിവയുംഇതിന്റെ പ്രത്യേകതകളാണ്. 3 ജി ബിയും, 32 ജിബിയുമുള്ള ഫോണിന് 9,999 രൂപയും, 4 ജി ബിയും 64 ജിബിയുമുള്ളതിന് 12,999 രൂപയുമാണ് വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.