ശുദ്ധികലശവുമായി ട്വിറ്റര്‍

Wednesday 11 July 2018 1:07 am IST

വ്യാജവാര്‍ത്താ പ്രചാരണത്തിന് അറുതിവരുത്തി ട്വിറ്റര്‍ സ്വയംശുദ്ധീകരണം ആരംഭിച്ചു. ദിനംപ്രതി പത്തുലക്ഷം അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വ്യാജപ്രചാരണം നടത്തുന്ന അക്കൗണ്ടുകളാണ് റദ്ദാക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനും നശിപ്പിക്കാനും പ്രത്യേക നിരീക്ഷണസംവിധാനം ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മെയ്, ജൂണ്‍ മാസങ്ങളില്‍മാത്രം ട്വിറ്റര്‍ ഏഴുകോടി വ്യാജ അക്കൗണ്ടാണ് മരവിപ്പിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത് കമ്പനിക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വ്യാജ വാര്‍ത്താപ്രചാരണത്തിനായി സംഘടിതമായ ശ്രമം ട്വിറ്ററിലൂടെ നടക്കുന്നതായി ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 33.6 കോടിയിലേറെ ട്വിറ്ററിലെ സജീവ അംഗങ്ങളാണ്. ഇതില്‍ പത്തുശതമാനമെങ്കിലും വ്യാജന്മാരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.